ഗ്രാമ വാർത്ത.
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

തൃപ്രയാർ : വലപ്പാട് ചന്ത പടിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വലപ്പാട് സ്വദേശികളായ തണ്ടിയാക്കപറമ്പിൽ *രൺധീർ (48),* ഭാര്യ *ബിന്ദു (42)* മകൻ *രജിനാഥ് (12)* എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് മിറാക്കിൾ ആംബുലൻസ്, നാട്ടിക സ്ക്വാഡ്-75 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.l



