ഗ്രാമ വാർത്ത.ചരമം

മാളയിൽ മരിച്ചത് പി.വെമ്പല്ലൂർ സ്വദേശി.

മാള കൈതച്ചിറ ജഡ്ജിമുക്കിൽ ബൈക്ക് അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പി. വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ കണ്ണൻ്റെ മകൻ *അഖിൽ (27)* ആണ് മരിച്ചത്. മാളയിൽ റോയൽ എൻഫീൽഡ് ഷോറൂമിൽ ടെക്നീഷ്യൻ ആണ്.അഖിൽ. ഇന്നലെ രാത്രി ഷോറൂം ഉടമയുടെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് മടങ്ങവെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ആറരയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ജഡ്ജിമുക്കിൽറോഡരികിൽ ബൈക്കും മൃതദേഹവും കണ്ടതിനെത്തുടർന്ന് മാള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇറക്കം ഇറങ്ങി വരുന്ന സ്ഥലത്തെ കൊടും വളവിൽ നിയന്ത്രണം വിട്ടതാകാം ബൈക്ക് അപകടത്തിൽപെട്ടതെന്ന് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.*

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close