വാഴക്കന്ന് വിതരണം നടത്തി.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്തിന്റെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും 2026-27 സംയുക്ത വാർഷിക പദ്ധതി പ്രകാരം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയെ വളർത്തുന്നതിനുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് വാഴക്കന്നുകൾ വിതരണം ചെയ്തു. വഴക്കന്നുകളുടെ വിതരണ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം നൗഷാദ് ,നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാമില സലീം ,ഷോല മഹേഷ് , നാട്ടിക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സീന ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ സോമൻ ,കൃഷി ഓഫീസർ ശുഭ എൻ വി ,മെമ്പർമാരായ സനി രാജു,സജിനി ഉണ്ണിയാരം പുരയ്ക്കൽ ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സിന്ധു സിദ്ധപ്രസാദ് ,കെ കെ സന്തോഷ് ,എ ഡി സി അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



