മന്ത്രി ഒ ജി ജനീഷിനെതിരെയുള്ള സിപിഎം ഡിവൈഎഫ്ഐ അക്രമം തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തൃപ്രയാർ -സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ ഒ ജെ ജനീഷിനെ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ വഴിയിൽ വാഹനം തടയുകയും ആക്രമിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിസി ജനറൽ സെക്രട്ടറി കെ ദിലീപ്കുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ സിപിഎം സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർക്കിനെതിരെ ഡിവൈഎഫ്ഐ യും എസ് എഫ് ഐ യും നടത്തിയ അക്രമത്തിന് തെളിവാണ് , അതിന്റെ ഭാഗമായാണ് കേരളത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ തെരുവിൽ തടയുന്ന അക്രമ സമരങ്ങൾക്ക് സിപിഎം നേതൃതം നൽകുന്നതെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി കെ ദിലീപ് കുമാർ പറഞ്ഞു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തെലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഹിറോഷ് ത്രിവേണി ,എ എൻ സിദ്ധപ്രസാദ് ,ഷൈൻ നാട്ടിക ,വി ഡി സന്ദീപ് ,എം എം ഇഖ്ബാൽ,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റുമാരായ പി എം സിദ്ദിഖ് ,ആന്റോ തുറയാൻ ,കെ ബി രാജീവ് ,നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു,തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം എ സലീം ,ഇസ്മായിൽ അറയ്ക്കൽ ,സുമേഷ് പാണാട്ടിൽ ,അനിൽ കരുവത്തി ,പി എസ് പി നസീർ ,തുടങ്ങിയവർ നേതൃത്വം നൽകി.



