തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് AC, ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ. വിതരണം ചെയ്തു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് AC, ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആയുർവേദ ഹോമിയോ ഡിസ്പെൻസറികളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്ഥാപനങ്ങളെ E-ഹെൽത്ത് സംവിധാനത്തിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 4 AC, 2 ലാപ്ടോപ്, പ്രിൻറർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവയാണ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ വിനയ പ്രസാദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വി.കെ സുമയ്യ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ വി.സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരായ യോഗ ഇൻസ്ട്രക്ടർ ലൈജു എ എസ്, അറ്റൻഡർ മല്ലിക എൻ ബി, പി ടി എസ് ഡിക്സൻ കെ ജി , ഹോമിയോ ഡിസ്പെൻസറിയിലെ ജീവനക്കാരായ അറ്റൻഡർ റനിത. വി. എ , മൾട്ടി പർപസ് വർക്കർ ജിൽന എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ സുനീഷ് പി വി ചടങ്ങിൽ നന്ദി പറഞ്ഞു.



