പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു.

പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ബുധനാഴ്ച്ച രാത്രി 11:30ന് യേശുവിന്റെ തിരുപ്പിറവിയുടെ ശുശ്രൂഷകൾ ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമ്മികനായി. ഉണ്ണിയേശുവിന്റെ തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
തിരുകർമ്മങ്ങൾക്കുശേഷം സമൂഹ നോമ്പുതുറയും ഉണ്ടായിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച ക്രിസ്തുമസ് ക്രിബ് ഒരു മനോഹര കാഴ്ചയായിരുന്നു.
മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കരോൾ മത്സരം, കെ.എൽ.എം. സംഘടനയുടെ നേതൃത്വത്തിൽ നക്ഷത്ര നിർമ്മാണ മത്സരം, ഇടവക കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ട്രീ മത്സരം, ഗായകസംഘത്തിന്റെ നേതൃത്വത്തിൽ കരോൾ ഗാനമത്സരം, മെഗാ ക്വയർ, ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോൺ നത്താലെ ഡാൻസ്, ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെഗാ കേക്ക് കട്ടിങ് തുടങ്ങിയവ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റുകൂട്ടി.
മിഷൻ സൺഡേ കളക്ഷനിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സെന്റ് ആന്റണീസ്, സെന്റ് ജോൺ കുടുംബകൂട്ടായ്മകൾക്കുള്ള ട്രോഫികളും, ക്രിസ്തുമസിനോടാനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, ക്രിസ്തുമസ് പാതിരാ കുർബാനക്ക് ശേഷം വിതരണം ചെയ്യുകയുണ്ടായി.
പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, പ്രോഗ്രാം കൺവീനർ എം.കെ. തോമസ്, വിവിധ സംഘടനകൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



