ഗ്രാമ വാർത്ത.
നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് സൗജന്യമാക്കി.

നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് സൗജന്യമാക്കി.
തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് ചാർജ് സൗജന്യമാക്കി യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതി.
യു ഡി എഫ് പ്രകടന പത്രികയിലെ തെരഞ്ഞെടുപ്പു വാഗ്ധാനമാണ് ഒപി ടിക്കറ്റ് സൗജന്യമാക്കുമെന്നുള്ളത് അത് ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വിനു പറഞ്ഞു .നാട്ടികക്കാർക്കുള്ള യു ഡി എഫ് പഞ്ചായത്ത് ഭരണിസമിതിയുടെ പുതുവത്സര സമ്മാനമാണ് ഒപി ടിക്കറ്റ് സൗജന്യമാക്കുന്നതെന്നും പി വിനു കൂട്ടിച്ചേർത്തു.



