വേണാട് ഫിനാൻസ് ഗ്രൂപ്പ് കാളിദാസ എഫ് സി ചാമ്പ്യന്മാർ

വേണാട് ഫിനാൻസ് ഗ്രൂപ്പ് കാളിദാസ എഫ് സി ചാമ്പ്യന്മാർ
തളിക്കുളം: ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ഏഴാമത് ചെക്കു-നാരായണൻ-സുദീപ് സിംഗ് മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ വേണാട് ഫിനാൻസ് ഗ്രൂപ്പ് കാളിദാസ എഫ് സി വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഓർബിറ്റ് ടീം ഓഫ് പഞ്ചവടിയെ തോൽപ്പിച്ചത്. ടൂർണമെന്റ് ലെ മികച്ച താരമായി കാളിദാസയിലെ ബിജേഷ് ബാലനും മികച്ച ഡിഫെൻഡർ ആയി പഞ്ചവടിയുടെ റിജോണിനെയും മികച്ച ഗോൾകീപ്പർ ആയി കാളിദാസയിലെ സന്ദീപിനെയും തെരഞ്ഞെടുത്തു.
കാളിദാസയുടെ നൈജീരിയൻ താരം യമാൽ ആണ് ടൂർണമെന്റ് ലെ ടോപ് സ്കോറർ.
വിജയികൾക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് റിജാസ്(ബല്ലാത്ത ജാതി ) സമ്മാനങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ ടാസ്ക് ക്ലബ് ഭാരവാഹികളായ ഷഗിൽ ,സോമൻ, പ്രണവ്.ഐ.പി, സന്ദീപ് സോമൻ, ഫസൽ, കിരൺ.പി.എസ് എന്നിവരും സംസാരിച്ചു.



