ഗ്രാമ വാർത്ത.

172 -ാംശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിക ശ്രീനാരായണ ഹാളിൽ ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ നടത്തി.

172 -ാംശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിക ശ്രീനാരായണ ഹാളിൽ നടത്തിയ ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ നാട്ടിക എസ്.എൻ കോളേജ് മലയാള വിഭാഗം പ്രൊഫസർ വിഷ്ണു.പി.എ ഉത്ഘാടനം ചെയ്തു. നാട്ടിക ശ്രീനാരായണ മന്ദിരാങ്കണം ചതയാഘോഷ കമ്മിറ്റി പ്രസിഡൻ്റ് ടി.ആർ വിജയരാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.കെ.സുഹാസ്, സാഹിത്യ മത്സരം കൺവീനർ സി.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. അഞ്ച് വേദികളിലായി ദൈവദശകം,ഗുരുസ്തവം , ചഡാലഭിഷുകി ആലാപനങ്ങൾ, ക്വിസ് മത്സരം, ചിത്ര രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി തലങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ എൺപതോളം വിദ്യാലയങ്ങളിൽനിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഗുരുദേവ ചിത്രം ആലേഖനം ചെയ്ത ഉപഹാരങ്ങൾ നൽകി.
സാഹിത്യ മത്സരങ്ങൾക്ക്
സുരേഷ്കുമാർ എൻ.എ.പി, സി.കെ.ഗോപകുമാർ, സുരേഷ് ഇയ്യാനി,ബൈജു ഇയ്യാനി കോറോത്ത്, രാജീവ് മാമ്പുള്ളി, ശശിധരൻ ചേന്ദംകുളങ്ങര, ദയാനന്ദൻ തോട്ടുപുര, രവീന്ദ്രൻ കുട്ടശ്ശാംവീട്ടിൽ, സുന്ദരൻ സി.ആർ, എം.ജി.രഘുനന്ദനൻ,ഐ.പി.മുരളി അംബിക ടീച്ചർ, ഉഷ അർജുനൻ, സുംജ സജീവ്, ഷീല രാജൻ കാട്ടുങ്ങൽ, എ.എൻ . സിദ്ധപ്രസാദ്, എ.വി.സഹദേവൻ ,അജയൻ തോട്ടുപുര, തങ്കമണി ത്രിവിക്രമൻ, യതീഷ് ഇയ്യാനി, ഉഷ ഗണേശൻ, സജീവ് കെ.എസ് ,കൃഷ്ണകുമാർ പുഞ്ചപ്പാടത്ത്, ജയപ്രകാശ് വാളക്കടവിൽ, ഷിറാസ് കാവുങ്ങൽ,അനുപമ ഗോപി ഉഷ ഗണേശൻ, തുടങ്ങിയവർ നേതൃത്വം നൽകി.
മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്കുളള സമ്മാനങ്ങൾ ഗുരു ജയന്തി ദിനത്തിൽ വൈകിട്ട് നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യുന്നതിണ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close