ഗ്രാമ വാർത്ത.

ദേശീയപാത മുരിങ്ങൂരിൽ ലോറി മറിഞ്ഞു

മുരിങ്ങൂർ: അടിപ്പാത നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ദേശീയപാതയിലെ മുരിങ്ങൂർ ഭാഗത്ത് കായ കയറ്റിയ ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
തമിഴ്നാട്ടിലെ മേട്ടുപാളയത്ത് നിന്ന് കോട്ടയത്തേക്ക് കായയുമായി പോവുകയായിരുന്ന ലോറിയാണ് മേൽപ്പാത ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.
മേൽപ്പാത ഇറങ്ങുന്ന ഭാഗത്ത് മഴവെള്ളം കെട്ടിക്കിടന്നതും ടാറിട്ട റോഡിനും മീഡിയനും ഇടയിലുള്ള ഭാഗം പൂർണമായി ടാർ ചെയ്യാതെ തകർന്നുകിടന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ദേശീയപാത നിർമാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയുമാണ് അപകടത്തിന് വഴിവെച്ചതെന്ന ആരോപണം പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close