ഗ്രാമ വാർത്ത.

നെല്ലിയോട് : അഹംഭാവം തൊട്ടുതീണ്ടാത്ത ഉത്തമനായ കലാമർമ്മജ്ഞൻ” — തൃപ്രയാർ കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മ

“നെല്ലിയോട് : അഹംഭാവം തൊട്ടുതീണ്ടാത്ത ഉത്തമനായ കലാമർമ്മജ്ഞൻ”
— തൃപ്രയാർ കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മ

തൃപ്രയാർ : പ്രഗല്ഭരായ കലാകാരന്മാരിൽപ്പോലും പലപ്പോഴും പ്രകടമായി കണ്ടുവരുന്ന ഞാനെന്ന ഭാവമോ ആത്മപ്രശംസയോ തൊട്ടു തീണ്ടാത്ത ഉത്തമനായ കലാമർമ്മജ്ഞനും പണ്ഡിതനുമായ കലാകാരനായിരുന്നു യശശ്ശരീരനായ കഥകളി നടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെന്ന് കളിമണ്ഡലം കഥകളി ആസ്വാദകകൂട്ടായ്മ വിലയിരുത്തി. കളിമണ്ഡലം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കഥകളി രംഗത്തെ സർവ്വജ്ഞനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ കളിമണ്ഡലം അനുസ്മരിച്ചു.

കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ അദ്ധ്യക്ഷത വഹിച്ചു.

      കെ. ദിനേശ് രാജാ മുഖ്യ അനുസ്മരണം നടത്തി. കെ. ജി കൃഷ്ണകുമാർ, കെ ആർ മധു, നോമി കൃഷ്ണ, കെ.വി. കിഷോർ, ബീനാസദാനന്ദൻ. കെ.വി.അനിൽ സിബിൻ തുടങ്ങിയവർ പങ്കെടുത്തു.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close