ഗ്രാമ വാർത്ത.

പ്രതിഷേധ മാർച്ച് നടത്തി

എടത്തിരുത്തി: ലൈഫ് ഭവന പദ്ധതിക്കായി ഭൂമി വാങ്ങിയതിൽ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് UDF എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എടത്തിരുത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുൻ എം.പി. ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൊതുപണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും, അഴിമതിയിൽ പങ്കുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങിയ നടപടികളിൽ സുതാര്യതയില്ലെന്നും, പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ എടത്തിരുത്തി പഞ്ചായത്തിന് നൽകാതിരുന്ന പദ്ധതി വിഹിതമായ ഒന്നേകാൽ കോടി രൂപ ലഭിക്കാതിരുന്നപ്പോൾ മൗനം പാലിച്ച പഞ്ചായത്ത് ഭരണസമിതിയും എൽ . ഡി . എഫ് നേതൃത്വവും, ഇപ്പോൾ യു ഡി. എഫ് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നും ടി. എൻ. പ്രതാപൻ കുറ്റപ്പെടുത്തി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിയും കൊടുങ്ങല്ലൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻ്റുമായ ടി. എം. നാസർ മുഖ്യപ്രഭാഷണം നടത്തി.

ഡി സി സി സെക്രട്ടറി മാരായ സജയ് വയനപ്പിള്ളിൽ , സി.സി ബാബുരാജ് യു.ഡി എഫ് നേതാക്കളായ പി ഡി , സജീവ്, ഇ.കെ മുഹമ്മദ് ഹാജി, എം.യു ഉമറുൽ ഫാറൂക്ക്, പി.കെ ഹംസ , പി .എസ് ഷാജഹാൻ, ഷാജി കണ്ണംകില്ലത്ത്, മുഹമ്മദ് നബിൽ ,ഷിബ സതീഷ് ,പി.പി സെ,ലിം , ടി. എ നാസിമുദ്ദീൻ, സഗീർ ചെന്ദ്രാപ്പിന്നി ,മൻസൂർ, സിദ്ധീക്ക് കന്നത്ത് പടി ,ഡേവീസ് മാളിയക്കൽ , സഫറലി ഖാൻ, ഷഹന കാട്ടുപറമ്പിൽ, എ.കെ ജമാൽ, അമ്പിളി പ്രിൻസ്, ലിറ്റി സി.ഡി., ലൈല മജീദ് ,ബിഷ സത്യൻ, മുഹമ്മദ് കെ എച്ച് ഷജിൽ ചെന്ത്രാപ്പിന്നി , രാമകൃഷ്ണൻ ചെമ്പകശ്ശേരി, സ്മിത അരവിന്ദ് , ശ്രീ പ്രിയ,അനീഷ് സി.എ., സന്തോഷ് വെട്ടിയാറ ,ടി എ സഹിർ, ഹരിദാസ് കൊച്ചിക്കാട്ട് , സുരേഷ് വേളേക്കോട്ട് ,ഇബ്രാഹിം പളളിപറമ്പിൽ,അമ്പാടി, പ്രേമൻ അത്തികൂട്ട്, ബിജു കെ.വി, ബിജു എം. പി സത്യദേവ് പൊൻത്തിൽ, ഇബ്രാഹിം നെടിയ പറമ്പിൽ , രഹന റെഷീദ്, സജിത രവി , ജമീല ലത്തീഫ് പൂന്തോപ്പിൽ,ശശി എൻ ആർ , വിദ്യാസാഗർ എൻ.കെ , മാധവൻ വട്ടപറമ്പിൽ,ജിതിൻ രാജ്,അസീസ് പള്ളി പറമ്പിൽ , ജമാൽ എം.എച്ച് എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close