ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് സമർപ്പണം ആഗസ്റ്റ് 8 ന്: ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജിൻ്റെ സമർപ്പണം ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മണിക്ക് ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ശ്രീ.എ വി ഗോപിനാഥ് അധ്യക്ഷനാകും. ശ്രീ.എൻ.കെ.അക്ബർ എം എൽ എ മുഖ്യാതിഥിയായും നഗരസഭാ ചെയർ പേഴ്സൻ ശ്രീമതി. സുനിത അരവിന്ദൻ ,ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ് .ബാലഗോപാൽ ,ശ്രീമതി എം.യു ഷിനി ജ,വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, കുംഭകോണം ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാസംഘം ഭാരവാഹികൾ എന്നിവർ സന്നിഹിതരാകും. ശ്രീ ഗുരുവായൂരപ്പൻ ഭക്ത സേവാസംഘം കുംഭകോണം ട്രസ്റ്റാണ് ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്.

