ഗ്രാമ വാർത്ത.
കട കുത്തി തുറന്ന് മോഷണം മോഷ്ടാവെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

തളിക്കുളം: തളിക്കുളം സെൻ്ററിൽ കട കുത്തി തുറന്ന് മോഷണം.പതിനായിരം രൂപ അപഹരിച്ചു. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മോഷണ ശ്രമവും നടന്നു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫേൻസി സാധനങ്ങൾ വിൽപ്പന നടത്തുന്ന ക്രിസ്റ്റൽ അലഗൻസ് എന്ന സ്ഥാപനത്തിലാണ് കവർച്ച.കടയുടെ ചില്ലു വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷട്ടർ താഴിട്ടു പൂട്ടിയിരുന്നില്ലെന്ന് പറയുന്നു.മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ അപഹരിക്കുകയായിരുന്നു. മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വി യിൽ പതിഞ്ഞതിനെ തുടർന്ന് മോഷ്ടാവെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട് . തളിക്കുളം ഗവ വി.എച്ച്.എസ്. സ്കൂളിൽ ഓഫീസിൻ്റെ താഴ് തകർത്ത് മോഷ്ടാവ് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.


