ഗ്രാമ വാർത്ത.

ഇടശ്ശേരി സുനാമി സങ്കേതത്തിലെ ശോചനീയാവസ്ഥ:എം.എൽ.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി

ഇടശ്ശേരി സുനാമി സങ്കേതത്തിലെ ശോചനീയാവസ്ഥ: എം.എൽ.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി

തളിക്കുളം: ഇടശ്ശേരി സുനാമി സങ്കേതത്തിലെ നിലനിൽക്കുന്ന രൂക്ഷമായ ശോചനീയാവസ്ഥയും താമസക്കാരുടെ ദുരിതങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി നാട്ടിക എം.എൽ.എ ഗീതാ ഗോപിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശനം നടത്തി.
​തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ IAS, തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് രഞ്ജില ഗിരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. നൗഷാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ചാവക്കാട് തഹസിൽദാർ, വിവിധ വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് എം.എൽ.എയോടൊപ്പം സുനാമി സങ്കേതം സന്ദർശിച്ചത്.
​ സങ്കേതത്തിലെ നിവാസികൾ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ശുദ്ധജലക്ഷാമം, ഡ്രെയിനേജ് സംവിധാനങ്ങളുടെ തകരാർ, വീടുകളുടെ ജീർണ്ണാവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ സംഘം നേരിട്ട് പരിശോധിച്ചു. പ്രദേശവാസികളുടെ പരാതികളും നിർദ്ദേശങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേട്ടറിഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close