അഴിമാവ് പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതിൽ ചൂട്ട് കത്തിച്ച് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റി

കീഴുപ്പിള്ളിക്കര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 20 കോടിയോളം രൂപ ചിലവഴിച്ച് താന്ന്യം – എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴിമാവ് പാലം ഉദ്ഘാടനം കഴിഞ്ഞ് 3 വർഷം പിന്നിട്ടിട്ടും സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ചൂട്ട് കത്തിക്കൽ സമരം നടത്തി. താന്ന്യം ചാഴൂർ, അത്തിക്കാട് പ്രദേശങ്ങളിൽ നിന്ന് എറണാങ്കുളം ഭാഗത്തേക്ക് പോകുന്നതിന് ഏറെ സഹായമായിട്ടുള്ള ഈ പാലത്തിലൂടെ രാത്രി യാത്ര വെളിച്ചമില്ലാത്തതിനാൽ ഏറെ ദുഷ്ക്കരമാണ്, കൂടാതെ പാലത്തിനു സമീപവും, അടിവശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെയും, ലഹരി വിൽപ്പനയുടെയും സങ്കേതംആയിരിക്കുകയാണ് ഇതിനൊരു പരിഹാരം കാണണമെങ്കിൽ സ്ട്രീറ്റ് ലൈറ്റ് അത്യാവശ്യമാണ് ഉദ്ഘാടന സമ്മേളനത്തിൽ മൂന്ന് മാസത്തിനകം സ്ട്രീറ്റ് ലൈറ്റ് കത്തിക്കാമെന്ന ഭരണപക്ഷത്തിന്റെ വാഗ്ദാനം ഇതുവരെ നടപ്പാക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചാണ് ചൂട്ട് കത്തിക്കൽ സമരം പാലത്തിൽ നടത്തിയത്. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ ചൂട്ട് കത്തിച്ച് നൽകി ഉദ്ഘാടനം ചെയ്തു. ട്രഷറർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റുമാരായ വി.കെ. സുശീലൻ, എം.കെ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹബീബുള്ള.പി.എം കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ്, പ്രവാസി കോൺഗ്രസ് ജില്ല ട്രഷറർ ഇ.എം.ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയ് ആന്റണി, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗ്രീന പ്രേമൻ, മണ്ഡലം വൈ.പ്രസിഡന്റ് മാധവൻ നായർ എന്നിവർ പ്രസംഗിച്ചു.



