ഗ്രാമ വാർത്ത.വിദ്യാഭ്യാസം

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “മികവ് ” വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏങ്ങണ്ടിയൂർ , വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ State, CBSE, SSLC /PLUS TWO , 100 ശതമാനം വിജയം നേടിയ 13 സ്‌കൂളുകളെയും മുഴുവൻ വിഷയങ്ങളിലും A+ നേടിയ 244 വിദ്യാർത്ഥികളെയും, LSS, USS, NMMS, സ്ക്കോളർഷിപ്പ് നേടിയ 98 വിദ്യാർത്ഥികളെയും വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു.നാട്ടിക എസ് എൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രഞ്ജില ഗിരി അധ്യക്ഷത വഹിച്ചു. ബഹു.നാട്ടിക എം എൽ എ ശ്രീമതി ഗീത ഗോപി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ Dysp രതീഷ് കുമാർ.ആർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ സി എം നൗഷാദ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി വിനു, വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി കെ മോഹനൻ മാസ്റ്റർ, തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷീബ അജയകൃഷ്ണൻ, മുഖ്യാതിഥി കളായി പങ്കെടുത്തു. തൃശൂർ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി ഐ സജിത, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അമൽ ടി പ്രേമൻ,തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ഷോല മഹേഷ്‌, ശ്രീമതി ഷാമില സലിം, ശ്രീ എം എസ് ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ഹസീന താജു, ഷൈന മുഹമ്മദ്‌, രാജിഷ ശിവജി, താര ബാബു, കെ ബി സുധ ടീച്ചർ, സന്തോഷ്‌ കേരച്ചൻ, അജ്മൽ ഷെരീഫ് വി,ബ്ലോക്ക് പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ കെ ദിലീപ് കുമാർ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വിദ്യാഭ്യാസ വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങളായ, എ എ ജാഫർ മാസ്റ്റർ, ദീപൻ മാസ്റ്റർ, ബ്ലോക്ക്‌ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ,വിദ്യാർഥികൾ,ബ്ലോക്ക് പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങി 450 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഗിരീഷ് മോഹൻ സി എം ചടങ്ങിൽ നന്ദി അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close