ഗ്രാമ വാർത്ത.
വടക്കാഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

വടക്കാഞ്ചേരിയിൽ യുവാവിന് കത്തിക്കുത്ത് തൃശൂർ :
വടക്കാഞ്ചേരി വാഴാനി റോഡിൽ യുവാവിന് കത്തിക്കുത്തേറ്റു. എങ്കക്കാട് സ്വദേശി സുരേഷിന്റെ മകൻ സൂരജിനാണ് (32) കുത്തേറ്റത്. ഞായറാഴ്ച രാത്രി 12 മണിയോടെ വാഴാനി റോഡിലെ സ്വകാര്യ ബാറിന് സമീപം മാണീസ്സ് സ്റ്റോഴ്സിന്റെ ഗോഡൗൺ പരിസരത്തായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൂരജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.



