സ്ത്രീ സുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ UDF സർക്കാരിനെതിരെ CPIM വലപ്പാട് – എടമുട്ടം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ എടമുട്ടം സെന്ററിൽ വെച്ച് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.

സ്ത്രീ സുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ UDF സർക്കാരിനെതിരെ CPIM വലപ്പാട് – എടമുട്ടം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ എടമുട്ടം സെന്ററിൽ വെച്ച് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. പ്രതിഷേധ യോഗം CPIM നാട്ടിക ഏരിയ കമ്മറ്റി അംഗം കെ എച്ച് സുൽത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി അംഗം വി.ആർ ബാബു ,സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി അംഗവും വലപ്പാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാനുമായ പി എസ് ഷജിത്ത്, CPIM എടമുട്ടം ലോക്കൽ കമ്മറ്റി അംഗം സി.കെ. ബേബി, സിഡിഎസ് ചെയർ പേഴ്സൺ പ്രിയ സുനിൽ എന്നിവർ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. CPIM എടമുട്ടം ലോക്കൽ കമ്മറ്റി അംഗം പി എ രാമദാസ് സ്വാഗതവുംCPIM എടമുട്ടം ലോക്കൽ കമ്മറ്റി അംഗം വി.പി. സാൽ നന്ദിയും പറഞ്ഞു.



