ഗ്രാമ വാർത്ത.
മലയാളികൾക്ക് അഭിമാന നിമിഷം; സംസ്ഥാനത്തിന്റെ പേര് ഇനി ‘കേരളം’, ബില്ലിന് രാജ്യസഭയുടെ അംഗീകാരം.

സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കുന്ന ബിൽ രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിനും മലയാളികൾക്കും അഭിമാന നിമിഷമാണിതെന്ന് ചർച്ചയിൽ പങ്കെടുത്ത എംപിമാർ പറഞ്ഞു. വി ശിവദാസൻ, എ റഹീം, ജോസ് കെ മാണി, ഹാരിസ് ബിരാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.എന്നാൽ, സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു.


