ഗ്രാമ വാർത്ത.

“ജീവിതം കലാത്മകമാക്കണം” — കവി കെ. ദിനേശ് രാജാ.

വാടാനപ്പള്ളി : ഈശ്വരൻ കലാസ്വരൂപനാണെന്നും നമ്മുടെ ജീവിതത്തിലെ എല്ലാ സദ്പ്രവൃത്തികളും കലാത്മകമാക്കണമെന്നും കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ കെ. ദിനേശ് രാജാ അഭിപ്രായപ്പെട്ടു. തൃത്തല്ലൂർ ഭാരതീയ വിദ്യാമന്ദിർ യു. പി. സ്ക്കൂൾ കലോത്സവം – 2026 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. പി . എം . സൊസൈറ്റി പ്രസിഡണ്ട് എ. അജിത്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

വലപ്പാട് ബി.വി.എം. മാനേജർ വിഘ്നേഷ് പ്രസാദ് മുഖ്യപ്രസംഗം നടത്തി.എഴുത്തുകാരി നോമികൃഷ്ണ കുട്ടികളുമായി സംവദിച്ചു. കവിതകളും ചൊല്ലി.സ്ക്കൂൾ പ്രിൻസിപ്പൽ വിജിദാസ് കെ. വി., പി.ടി.എ പ്രസിഡണ്ട് അർച്ചനാവിക്രം, അഞ്ജലി എ. എ. എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close