20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അവണിശ്ശേരി ഹരിശ്രീ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

അവണിശ്ശേരി: അവണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ 72-ാം നമ്പർ ‘ഹരിശ്രീ’ അങ്കണവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം നടന്നു. ആകെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്.
ഐ.സി.ഡി.എസ് (ICDS) ഡിപ്പാർട്ട്മെന്റ് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയും, പ്ലാൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും, പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10.30-ന് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ നാട്ടിക എം.എൽ.എ ശ്രീമതി ഗീതാ ഗോപി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അവണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീല അമീർ, മുഖ്യാതിഥികളായി പങ്കെടുത്തു. പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.



