ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

.
തൃപ്രയാർ: സംസ്ഥാന സർക്കാർ കൺസ്യൂമർ ഫെഡ് വഴി സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന ഓണ ത്തോട് അനുബന്ധിച്ചുള്ള ഓണം സഹകരണ വിപണി ചാവക്കാട് തല ഉദ്ഘാടനം ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്ട്രാർ ജനറൽ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാട്ടിക സാമൂഹിക ക്ഷേമ സഹകരണ സംഘത്തിന്റെ തൃപ്രയാറിലെ നീതി വില്ലേജിൽവെച്ച് ആണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അനിൽ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സീരിയൽ താരം യുവ കൃഷ്ണ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി രാഖി കെ.ആർ. സ്വാഗതം ചെയ്തു.
എ. ആർ.ഓഫീസ് സൂപ്രണ്ട് സുജു ഐ. എസ്., മുൻ എ. ആർ. സത്യഭാമ കെ. കെ., ബിജു കളമശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു .എം. വി. വിമൽ കുമാർ,സി. എസ്. മണികണ്ഠൻ, പി. സി. മണികണ്ഠൻ, ലിജി നിതിൻ, തങ്കമണി ത്രിവിക്രമൻ, സുഷമ പ്രസാദ്,സിബിന്ദുലേഖ, സീന ഉണ്ണികൃഷ്ണൻ, അശ്വതി ഷൈൽ, സുബില പ്രസാദ്, നീതി വില്ലേജ് മാനേജർ നൈജി ജോയ് തുടങ്ങിയവർ പങ്കെടുത്തു . സബ്സിഡിയോടുകൂടിയ 13 ഇനങ്ങളും മറ്റ് 7 ഇനങ്ങളുമായി 1375 രൂപക്ക് നീതി ഷോപ്പിംഗ് വില്ലേജിൽ നിന്നും ഓണക്കിറ്റ് ലഭ്യമാകും. ചാവക്കാട് താലൂക്ക് തല ഉദ്ഘാടനമാണ് തൃപ്രയാർ നീതി വില്ലേജിൽ നടന്നത് .



