ഗ്രാമ വാർത്ത.

കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന പോക്സോ കുറ്റ കൃത്യങ്ങൾക്കെതിരെ തെരുവിലേക്ക് ബോധവൽക്കരണ പാവ നാടകവുമായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലേ വിദ്യാർത്ഥികൾ.

കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന പോക്സോ കുറ്റ കൃത്യങ്ങൾക്കെതിരെ തെരുവിലേക്ക് ബോധവൽക്കരണ പാവ നാടകവുമായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലേ വിദ്യാർത്ഥികൾ.നാട്ടിക ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് കോഡിനേറ്റർ ശലഭ ജ്യോതിഷന്റെ ആശയമാണ് പാവനാടകം കുട്ടികൾക്ക് കൗതുകവും ജനങ്ങളുമായി നല്ലൊരു ആശയവും പങ്കുവെക്കൽ ആണ് ഈ നാടകം

നാട്ടിക SN ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുന്നതിനായാണ് വളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ പാവ നാടകം പ്രാക്ടീസ് ആരംഭിച്ചത്. സ്വന്തം മക്കളെ പീഡിപ്പിച്ച എന്ന ആരോപണം ഉയർത്തി സത്യത്തെ വഴിതിരിച്ചുവിടുന്ന പ്രവണത അവസാനിപ്പിക്കണം ഇര ആരായാലും നീതി ഒരുപോലെ ഉറപ്പാക്കണം. ഈ ആശയം മുൻനിർത്തി എൻഎസ്എസ് യൂണിറ്റ് പാവനാടകവുമായി രംഗത്തിറങ്ങുകയാണ്. സമൂഹത്തിനെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന വിപത്താണ് ലഹരി. ആ ലഹരിക്കടിമപ്പെടുന്നവർതന്നെ പോക്സോകേസിന് ഉത്തരവാദികളും ആയികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ എസ് എൻ ട്രസ്റ്റിലെ എൻഎസ്എസ് വോളന്റിയേഴ്‌സ് പവനാടകം എന്ന ബോധവത്കരണ പരിപാടിയിലൂടെ സംമൂഹത്തിലേക്കു ഇറങ്ങുന്നു. പ്രോഗ്രാം ഓഫീസർ ശലഭ ശങ്കറിന്റെ നേതൃത്വത്തിൽ കാസർകോട് കൊവ്വൽ യു പി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും, കാലപ്രവർത്തിപരിചയ ദേശീയ പരിശീലകനും സംസ്ഥാന അവാർഡ് ജേതാവും ആയ പ്രമോദ് അടുത്തില ആണ് പവനാടകത്തിന്റെ പരിശീലകൻ. സാറിന്റെ നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവതരിപ്പിക്കണം എന്നാ പ്രത്യാശയോടെ കുട്ടികളുടെ പരിശീലനം സ്കൂളിൽ പുരോഗമിക്കുന്നു. ഇന്ന് സ്കൂളിൽ നടന്ന പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് കോർഡിനേറ്റർ ഷൈജ ഇ ബിയും സീനിയർ അസിസ്റ്റന്റ് രഘുരാമൻ കെ ആറും പങ്കെടുക്കുകയുണ്ടായി

  
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close