ഗ്രാമ വാർത്ത.

ചിങ്ങം പിറന്നു. മലയാളികൾക്ക് പുതുവത്സര ദിനം.

ഇന്ന് പുതുവർഷ പിറവി. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ദിനം.
പഴയതിനെ മറന്ന് പുതിയ പ്രതീക്ഷകളിലേക്ക് ചുവട് വയ്ക്കുകയാണ് ഓരോ മലയാളിയും.

കൊല്ലവർഷത്തിലെ ആദ്യത്തെ മാസമായ ചിങ്ങമാസത്തിന്റെ ആദ്യ ദിവസമാണ് മലയാളികളുടെ പുതുവർഷമായി ആഘോഷിക്കുന്ന ചിങ്ങപ്പിറവി. മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും വരവേൽക്കുന്ന ഈ മാസം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. മലയാളിയുടെ ദേശീയോത്സവമായ ഓണം ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷിക്കുന്നത്. കൊയ്ത്തുപാട്ടുകളുടെയും പുതിയ വിളവെടുപ്പിന്റെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ചിങ്ങമാസം സമ്മാനിക്കുന്നത്.
​ചിങ്ങപ്പിറവി ദിവസം കേരളത്തിലെ വീടുകൾ വളരെ വൃത്തിയാക്കി ശുദ്ധിയാക്കുകയും നിലവിളക്ക് കൊളുത്തി ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു. കർഷകദിനം കൂടിയായി ആചരിക്കുന്ന ചിങ്ങം ഒന്നിന് കൃഷിക്കും കർഷകർക്കും പ്രത്യേക പ്രാധാന്യമുണ്ട്. പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും പൂത്തുതുടങ്ങി പച്ചപ്പണിഞ്ഞു നിൽക്കുന്ന മനോഹരമായ കാലം കൂടിയാണിത്. പഴമയുടെ നന്മകളും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്ന ഈ ദിവസം മലയാളികളുടെ മനസ്സിൽ എന്നും ആവേശവും സന്തോഷവും നിറയ്ക്കുന്നു.
എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close