ഗ്രാമ വാർത്ത.
മട്ടുപ്പാവിലെ പൂ കൃഷിക്ക് നൂറുമേനി വിളവ്.

യോഗിനിമാതാ ബാലികാസതനത്തിൽ ഓണപ്പൂക്കളം ഒരുക്കാൻ സ്വന്തം വസതിയിലെ ടെറസിൽ നട്ടുവളർത്തിയ ചെട്ടിമല്ലി പൂക്കളുമായി ഒരു കുടുംബം
യോഗിനിമാതാ ബാലികാസദനത്തിലെ കുട്ടികൾക്ക് ഓണക്കളം ഇടുന്നതിനായി ജയനും പ്രീതിയും മകൻ ഹരിറാം ചേർന്ന് സമർപ്പിച്ചു. പൂക്കൾ ബാലികാസദനത്തിലെ കുട്ടികൾ ഏറ്റുവാങ്ങി. ചടങ്ങിൽ യോഗിനി മാതാ സേവാ കേന്ദ്രം വൈസ് പ്രസിഡന്റ് എൻ. എസ് സജീവ്, ട്രഷറർ കെ. എസ്. തിലകൻ എന്നിവർ സന്നിഹിതരായിരുന്നു. വിവിധതരം പച്ചക്കറികൾ ടെറസിൽ വളർത്തുന്ന ജയൻ പ്രീതി ദമ്പതികൾ യോഗിനി മാതാ ബാലികാസദനതിൽ ഒരു ദിവസത്തെ ഭക്ഷണത്തിലേക്ക് ഇവർ ടെറസിൽ വിളയിച്ച പച്ചക്കറി നൽകുമെന്ന് ജയൻ പ്രീതി ദമ്പതികൾ അറിയിച്ചു തക്കാളി. വെണ്ടക്കായ . പച്ചമുളക്, ഇഞ്ചി . കോളിഫ്ലവർ പാലക്ക്ചീര. വഴുതന, തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ടെറസിൽ ഉത്പാദിപ്പിക്കുന്നു



