ഗ്രാമ വാർത്ത.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനാചരണം നടത്തി.

പെരിങ്ങോട്ടുകര: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനാചരണം നടത്തി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന ജന്മദിനാചരണ ചടങ്ങ് പുഷ്പാർച്ചനയോടെ ആരംഭിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ രാമൻ നമ്പൂതിരി, ഷാഫി കല്ലുംകടവ്, കെ.എൻ. വേണു ഗോപാൽ, ഗോപാലകൃഷ്ണൻ, പോൾ പുലിക്കോട്ടിൽ, സക്കീന റസാഖ്, മോഹനൻ മാമ്പുള്ളി എന്നിവർ പ്രസംഗിച്ചു.



