ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി സി എസും സംയുക്തമായി സ്നേഹ സ്വാന്തനം ബഡ്സ് സ്കൂൾ ബഡ്‌സ്‌ ദിനാഘോഷവും ഓണോഘോഷും തളിക്കുളം എരണേഴത്ത് ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി സി എസും സംയുക്തമായി സ്നേഹ സ്വാന്തനം ബഡ്സ് സ്കൂൾ ബഡ്‌സ്‌ ദിനാഘോഷവും ഓണോഘോഷും തളിക്കുളം എരണേഴത്ത് ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ അജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർപേഴ്സൺ പി.ഐ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. വലപ്പാട് എസ് ഐ വി എ നൂർദീൻ പരിപാടി ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മത്തുള്ള, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ് ആരോഗ്യ വിദ്യാഭ്യാസം ചെയർപേഴ്സൻ ജോളി ബാബു മെമ്പർമാരായ പി ഐ സുൽഫികർ, സ്മിത്ത് ഇ വി എസ്, സുമിത മണികണ്ഠൻ,സഹീദ സിറാജ്, ഗോപിക രാമദാസ്, സ്മിത ധനഞ്ജയൻ,സമീർ നാലകത്ത്, പഞ്ചായത്ത് സെക്രട്ടറി ജിബിൻ വിൽസ് ഡബ്യു എൽ,അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌കുമാർ എ എന്നിവർ പരിപാടിയ്ക്ക് അശംസകൾ നേർന്നു .പരിപാടിയ്ക്ക് ഇമ്പമേറി കൊണ്ട് കുട്ടികളുടെ കലാപാരികളും, ഗാനമേള ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടായി. കുട്ടികൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണകോടി വിതരണം ചെയ്തു. ബഡ്സ് അദ്ധ്യാപിക റിയ ചീരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശീ ചെയർ പേഴ്സൺ ഹണി പ്രസാദ് നന്ദി പറഞ്ഞു. സി ഡി എസ് മെമ്പർമാർ, തളിക്കുളം ബ്ലോക്ക് കോർഡിനേറ്റർമാർ, കുടുംബശ്രീ അക്കൗണ്ടന്റ്, ബഡ്സ് ജീവനകാർ, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close