ഗ്രാമ വാർത്ത.

തളിക്കുളം പ്രവാസി അസോസിയേഷൻ കുടുംബ വാർഷികം തളിക്കുളം പ്രവാസി അസോസിയേഷൻ യു എ ഇ ഇരുപത്തിരണ്ടാമത് കുടുംബ വാർഷികം ആഘോഷിച്ചു.

തളിക്കുളം പ്രവാസി അസോസിയേഷൻ കുടുംബ വാർഷികം തളിക്കുളം പ്രവാസി അസോസിയേഷൻ യു എ ഇ ഇരുപത്തിരണ്ടാമത് കുടുംബ വാർഷികം ആഘോഷിച്ചു. തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനം ബഹുമന്ത്രി ഓ. ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു. ബഹു നാട്ടിക എംഎൽഎ ഗീതാഗോപി മുഖ്യ അതിഥിയായിരുന്നു.
പ്രസിഡണ്ട് ഇ കെ ബഷീർ അധ്യക്ഷത വഹിച്ചു.
സിപി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി ഐ സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിലഗിരി, രക്ഷാധികാരി ഗഫൂർ തളിക്കുളം മുൻ പ്രസിഡണ്ട് ദേവരാജ് കൊല്ലാറ, ടി കെ ഇബ്രാഹിംകുട്ടി സെക്രട്ടറി, കെഎസ് ബൈജു ട്രഷറർ, വാസൻ കോഴിപ്പറമ്പിൽ പ്രോഗ്രാം കൺവീനർ, പി കെ അഷറഫ് ഖാദർ, സുഭാഷ് ചന്ദ്രൻ ടി യു, ധർമ്മൻ മേലേടത്ത്, എ കെ വാസൻ, അബ്ദുൾ നാസർ, മുഹ്സിൻ തളിക്കുളം, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി പ്ലസ് ടു വിജയികളെ ചടങ്ങിൽ ആദരിച്ചു. സംഘടനയുടെ യുഎഇയിലെ സജീവ പ്രവർത്തകരായിരുന്ന എം.വി ബാഹുലേയൻ, രവി വടക്കൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കൊച്ചിൻ
Zx ഷോ ബാന്റിന്റെ മുഴുനീള കലാപരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close