എം എ യൂസഫലിയുടെ ഓണ സമ്മാനം നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ 750കുടുംബങ്ങൾക്ക് ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു.

തൃപ്രയാർ :- നാട്ടികക്കാർക്ക് പ്രമുഖ വ്യവസായി പത്മശ്രീ ഡോ എം എ യൂസഫലിയുടെ ഓണസമ്മാനം,നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 750 കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും ഓണ കോടിയും വിതരണം ചെയ്തു. എം എ യൂസഫലിയുടെ സഹായത്തോടെ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി,ആശ്രയ ,അഗതി,ഹരിതകർമ്മസേന ,അംഗനവാടി,ആശാ ,കുടുംബശ്രീ സിഡിഎസ് തുടങ്ങീ 750 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. 84ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റിന് പുറമെ ഓണക്കോടിയും വിതരണം ചെയ്തു.തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സിദ്ദിഖ്,സീന ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ് ,മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരംപുരക്കൽ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ,കെ വി പവിത്രൻ,സിന്ധു സിദ്ധപ്രസാദ് ,ടി സി ഉണ്ണികൃഷ്ണൻ ,കെ കെ സന്തോഷ് ,ലുലു മാനേജർ ഇഖ്ബാൽ ,ലുലു എക്സ്പ്രെസ് ഡിജിഎം ടിവിൻ വി എസ് ,വൈമാൾ മാനേജർ മെവിൻ ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ രാജി രഞ്ജൻ ,മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ആർ വിജയൻ ,മുൻ പഞ്ചായത്ത് മെമ്പർമാരായ സി ജി അജിത് കുമാർ ,സി എസ് മണികണ്ഠൻ ,ശ്രീദേവി ഷണ്മുഖൻ,ബിന്ദു പ്രദീപ് ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.



