മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ” നാട്ടിക മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടി “വിജയസ്മൃതി ചിത്രം” സംഘടിപ്പിക്കും.

തൃപ്രയാർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ” നാട്ടിക മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടി “വിജയസ്മൃതി ചിത്രം” . സംഘടിപ്പിക്കും. ഈ മാസം 6 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 ന് നാട്ടിക പഞ്ചായത്ത് ജൂബിലി മന്ദിരത്തിൽ നടത്തുന്ന ചടങ്ങിൽ ദിനേശ് തൃപ്രയാർ പ്രാർത്ഥനാഗീതം ആലപിക്കും.നന്മ സെക്രട്ടറി സനുഅശോക് ആമുഖപ്രസംഗം നടത്തും. ചലച്ചിത്ര സംവിധായകൻ അമ്പിളി ഉൽഘാടനം നിർവഹിക്കും. നന്മ നാട്ടിക മേഖലാ പ്രസിഡണ്ട് മനോമോഹനൻ അദ്ധ്യക്ഷത വഹിക്കും. നടൻ ഷൈജൻ ശ്രീവൽസം മുഖ്യാതിഥിയായിരിക്കും. നാട്ടിക – വലപ്പാട് – താന്ന്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വിനു , പി.കെ മോഹനൻ മാസ്റ്റർ, എൻ.എ. പീതാംബരൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തുള്ളൽ കലാകാരൻ മുരിയാട് മുരളീധരൻ, സംസ്കൃത പണ്ഡിതൻ കെ .ദിനേശ് രാജാ, ജോസ് താടിക്കാരൻ, എം.ബി.സജീവൻ,ശ്രീനാഥ് വിജയൻ ,സുനിൽ വൈശാഖം, സതീഷ് വലപ്പാട് തുടങ്ങിയവർ പങ്കെടുക്കും.



