ഗ്രാമ വാർത്ത.

കയ്പമംഗലം അപകടം,ജില്ലാ കളക്ടർക്ക് പരാതി നൽകി.

കയ്പമംഗലത്ത് ഇന്നലെ എട്ട് വിദ്യാർത്ഥികൾ മരണപ്പെടാനിടയായ ആക്‌സിഡന്റിൽ നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെയും കരാർ കമ്പനിയായ ശിവാലയക്കെതിരെയും പരാതിയുമായി ജില്ല കളക്ടർ ബഹു ശിഖ സുരേന്ദ്രനെ കണ്ടു.കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ കെ സക്കരിയ, സ്ഥിരം സമിതി അധ്യക്ഷരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസ മോൾ, മെമ്പർ ഷാഹിർ പഴുംപറമ്പിൽ എന്നിവർ കളക്ടർ കാണാൻ എത്തിച്ചേർന്നു.ഹൈവേ അതോറിറ്റിയുടെ തികഞ്ഞ അനാസ്ഥയാണ് ഈ അപകടത്തിന് പിന്നിലെന്ന് പരാതിയിൽ പറഞ്ഞു.ദിശാ ബോർഡുകൾ കൃത്യമായി സ്ഥാപിക്കാത്തതും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമായി.പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളിൽ വണ്ടികളുടെ അനധികൃത പാർക്കിംഗ് കൂടിയാണ് ഇത്തരത്തിലുള്ള അപകടത്തിന്റെ കാരണങ്ങൾ.ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ഇന്ന് തന്നെ ഹൈവേ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട്‌ ആവശ്യപ്പെടുകയും തുടർനടപടികൾ എത്രയും പെട്ടെന്ന് എടുക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close