തളിക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം വാടാനപ്പള്ളിയിൽ 41-മാത് ദേശീയ നേത്രദാന പക്ഷാചരണം നടത്തി.

തളിക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം വാടാനപ്പള്ളിയിൽ 41-മാത് ദേശീയ നേത്രദാന പക്ഷാചരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.നൗഷാദ് സി എം, ശ്രീമതി . ഷോല മഹേഷ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ് നേത്രദാന സമ്മതപത്രം നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീമതി ഷോല മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ സുജ കെ ടി സ്വാഗതം അർപ്പിച്ചു. ആശുപത്രി യിലെ ജീവനക്കാർ നൽകിയ സമ്മതപത്രം വൈസ് പ്രസിഡൻ്റ് സൂപ്രണ്ടിന് കൈമാറി. ശ്രീമതി. ഷോല മഹേഷ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീമതി ഷാമില സലിം, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബ്ലോക്ക് മെമ്പർമാരായ ശ്രീ. ഇർഷാദ് ചേറ്റുവ, ശ്രീ . ടി.പി സോമൻ, ശ്രീ സന്തോഷ് കുമാർ കേരാച്ചൻ, ശ്രീമതി . ഹസീന താജു, ശ്രീമതി. ഷൈന മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ . ഫാത്തിമത് സുഹ്റ ബോധവൽക്കരണ ക്ലാസ്സ് നടത്തി ശ്രീമതി ദീപ കെ വിജയൻ, ഒപ്റ്റോമെട്രിസ്റ് നന്ദി ആശംസിച്ചു.



