ഗ്രാമ വാർത്ത.
വി.എസ് കേരളീയനെ അനുസ്മരിച്ചു.

ഏങ്ങണ്ടിയൂർ :- പത്രവർത്തകനും, ഗ്രന്ഥകർത്താവും, ജീവകാരുണ്യ പ്രവർത്തകന്യമായിരുന്ന ചേറ്റുവ വി.എസ് കേരളീയൻ്റെ 36 -ാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ചേറ്റുവ വി. എസ് കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരളീയൻ്റെ വീട്ടുമുറ്റത്ത് പുഷ്പാർച്ചനയും, അനുസ്മരണ സദസും സംഘടിപ്പിച്ചു. അനുസ്മരണ സദസ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.പി റൗഫ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അരവിന്ദൻ പണിക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥ ശാല സെക്രട്ടറി എ.എൻ ആഷിക്ക്, ഗ്രാമ പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ, കെ. ആർ രാജേഷ്, സുഹറ മൂസ, കുമാരൻ പനച്ചിക്കൽ, പ്രേമചന്ദ്രൻ പുത്തൂര്‍ , ബാലകൃഷ്ണൻ വെന്നിക്കൽ, സുനിൽ പത്മനാഭ എന്നിവർ പ്രസംഗിച്ചു.



