ഗ്രാമ വാർത്ത.
തളിക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിഷ്ണുമായ, കരിങ്കുട്ടി, വീരഭദ്രൻ എന്നീ സ്വാമിമാരുടെ ക്ഷേത്രം പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചു.

തളിക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിഷ്ണുമായ, കരിങ്കുട്ടി, വീരഭദ്രൻ എന്നീ സ്വാമിമാരുടെ ക്ഷേത്രം പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചു.ക്ഷേത്രത്തിന്റെയും സേവാസമിതി ഓഫീസ് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നിർവഹിച്ചു.ക്ഷേത്രം പ്രസിഡന്റ് ജനാർദ്ദനൻ ടി. ആർ, സെക്രട്ടറി സുഖിൽദാസ് ടി. ആർ, മേൽശാന്തി ഷൈജു ടി. ആർ, വെളിച്ചപ്പാട് വസന്തൻ ടി. ആർ എന്നിവർ ശിലാസ്ഥാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി. സേവാസമിതി അംഗങ്ങളും, ഭക്തജനങ്ങളും പങ്കെടുത്തു.



