ഗ്രാമ വാർത്ത.
നാട്ടികയിൽ നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം.

തൃപ്രയാർ :* ദേശീയപാതനാട്ടിക സെൻ്ററിൽ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. വടക്ക് ഭാഗത്തുനിന്നും എറണാകുളം ദിശയിൽ കേടുവന്ന് നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു.ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി *സിദ്ധീക്ക് (44)* ന് കാലിന് ഗുരതര പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ ഉടൻതന്നെ തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.



