ഗ്രാമ വാർത്ത.
നാട്ടിക ടോൾ പിരിവ് മറ്റന്നാൾ മുതൽ.

ദേശീയപാത 66-ൽ തൃശൂർ ജില്ലയിലെ ടോൾ പിരിവ് മറ്റന്നാൾ (08.10.2026) ആരംഭിക്കും. നാട്ടികയിലാണ് ജില്ലയിലെ ടോൾ പ്ലാസ.
കാർ, ജീപ്പ്, വാൻ ഉൾപ്പെടെ LMV വാഹനങ്ങൾക്ക് 120 രൂപയാണ് ടോൾ, മടക്കയാത്ര അതേ ദിവസം തന്നെ ആണെങ്കിൽ ₹180.
മിനിബസ് ഉൾപ്പെടെയുള്ള LCV, LGV വാഹനങ്ങൾക്ക് ₹195**മടക്കയാത്ര ഉൾപ്പെടെ ₹290.
ബസ്സും ട്രക്കും ₹ 405* *മടക്കയാത്ര ഉൾപ്പെടെ ₹610.
ടോൾ പ്ലാസയിൽ നിന്നും 20 കിലോമീറ്റർ ചുള്ളലവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസം ₹360 ആണ് നിരക്ക്.



