ഗ്രാമ വാർത്ത.

ബാങ്ക് ജീവനക്കാരുടെ സമരം പിൻവലിച്ചു.

ഇന്നുമുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഉപേക്ഷിച്ചു. ഇന്നലെ രാത്രി 9.30ന് നടന്ന നിർണായക ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാനിരുന്ന രാജ്യവ്യാപക പണിമുടക്കിനാണ് അവസാനമായത്. ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും വിവിധ സംഘടനകൾ ഉൾപ്പെടുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പ്രധാനമായും അഞ്ചുദിവസത്തെ ബാങ്കിംഗ് ആഴ്ച നടപ്പാക്കുക എന്ന ആവശ്യത്തെ മുൻനിർത്തിയായിരുന്നു സമര പ്രഖ്യാപനം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close