അംബേദ്ക്കർ സ്മൃതി പുരസ്‌കാരം ഗതാഗതമന്ത്രി സി. പി. ജോണിന്.

തൃപയാർ : മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അംബേദ്ക്കർ സ്മൃതി പുരസ്കാരം മന്ത്രി സി.പി ജോണിനു (10,001 രൂപ) സമ്മാനിക്കും. സാമുദായിക പ്രതിബദ്ധതാ അവാർഡിന് പി.കെ പ്രസന്നൻ , ജീവകാരുണ്യ പ്രവർത്തന മികവിന് ഡോ: കെ.കെ വിഷ്ണു ഭാരതീയ സ്വാമി, അധ്യാപക അവർഡിന് കെ. എസ് രശ്‌മി , ആതുര സേവന ത്തിന് ഡോ: സിദ്ധാർത്ഥ ശങ്കർ, ഡോ. ഐശ്വര്യ പ്രസൂൺ എന്നിവരും അർഹരായി. സോണിയ മനോഹരൻ , ചന്ദ്രതാര രാജേഷ് ( സാഹിത്യം) വി.ഐ അബ്ദുൾ റഷീദ് ( കർഷകൻ ), അമർ സിംഗ് കുന്നുങ്ങൽ (പ്രവാസി സംരംഭകൻ) ഷാജർ പി . എ ( വ്യവസായ സംരംഭകൻ) എന്നിവർക്കും ഒക്ടോബർ 25 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികളായ ചെയർമാൻ ലാൽ കച്ചില്ലം , പി .എസ് . പി നസീർ , പി .എസ് . ബിജോയ്, ടി.എൽ.ദാസ് , അശോകൻ കാളക്കൊടുവത്ത് എന്നിവർ അറിയിച്ചു.



