ഗ്രാമ വാർത്ത.

നാട്ടിക ടോൾ പിരിക്കാൻ അനുവദിക്കില്ല -കോൺഗ്രസ്.

തൃപ്രയാർ – നാഷണൽ ഹൈവേ നാട്ടികയിൽ ടോൾ പിരിക്കാൻ നിന്നാൽ അത് അനുവദിക്കില്ലെന്നും എന്ത് വില കൊടുത്തും ടോൾ പിരിവ് തടയുമെന്നും നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ പറഞ്ഞു. നാഷണൽ ഹൈവേയിൽ കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റീച്ചിൽ ചേറ്റുവ കൊടുങ്ങല്ലൂർ പുഴകളുടെ മുകളിലൂടെയുള്ള പാലങ്ങളുടെയും വാടനപ്പള്ളി എടമുട്ടം കൈപ്പമംഗലം പെരിഞ്ഞനം തുടങ്ങി മേൽ പാലങ്ങളുടെയും കാനകളുടെയും സർവീസ് റോഡുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും അനുബന്ധ റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കാതെയുമാണ് ടോൾ പിരിക്കാൻ പോകുന്നത്. ഇത് ജനങ്ങളുടെ യാത്ര സുഗമമാക്കാതെ യാത്ര ദുരിതം സമ്മാനിക്കുകയും ഇതുമൂലം ടോൾ പണപ്പിരിവ് ജനങ്ങളിൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്ര സർക്കാരും നിർമ്മാണ കമ്പിനിയും ചെയ്യുന്നതെന്ന് പറഞ്ഞു. ഇന്ന് നടന്നത് സൂചന സമരം മാത്രമാണെന്നും നാളെ ടോൾ പിരിക്കാൻ നിന്നാൽ ടോൾ ബൂത്ത് തന്നെ ഇല്ലാത്ത വിധത്തിൽ ഉള്ള സമരങ്ങളുമായി നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുന്നോട്ട് വരുമെന്നും ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു,നാട്ടിക സെൻററിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി ഐ ഷൗക്കത്തലിയുടെ നേതൃത്തത്തിൽ നടന്ന പ്രതിഷേധ മാർച്ച് ടോൾ പ്ലാസ പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു ടോൾ പിരിവ് തുടങ്ങുമ്പോൾ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശ വാസികൾക്ക് ടോൾ സൗജന്യമാക്കണമെന്നും ജോസ് വള്ളൂർ പറഞ്ഞു.നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,കെ ദിലീപ് കുമാർ ,എൻ എസ് അയ്യൂബ് ,സി എം നൗഷാദ് ,ശോഭ സുബിൻ ,കോൺഗ്രസ് നേതാക്കളായ പി എം സിദ്ദിഖ് ,പി എസ് സുൾഫിക്കർ ,പി എസ് സന്തോഷ് മാഷ് ,കെ ബി രാജീവ് ,ആന്റോ തുറയാൻ,ഹിറോഷ് ത്രിവേണി ,നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു,തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ,എ എൻ സിദ്ധപ്രസാദ് ,ഗഫൂർ തളിക്കുളം ,സി വി ഗിരി ,സി എസ് മണികണ്ഠൻ ,ടി വി ഷൈൻ,ഷൈൻ പള്ളിപറമ്പിൽ ,പി കെ നന്ദനൻ ,സുമേഷ് പാനാട്ടിൽ ,രഞ്ജൻ വലപ്പാട് ,ഇഖ്ബാൽ വലപ്പാട്,സലീം എം എ ,ചന്ദ്രൻ താന്യം ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ മഹിളാ കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് ,തുടങ്ങി നൂറു കണക്കിന് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close