ഗ്രാമ വാർത്ത.

പണി പൂർത്തിയാക്കാതെ ടോൾ പിരിവ്, നാട്ടികയിൽ ജനകീയ പ്രതിഷേധം.

തൃപ്രയാർ: റോഡ് പണി പൂർണമായി പൂർത്തീകരിക്കുന്നതിന് മുമ്പ് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രീയ, ജാതി, മത ഭേദമന്യേ നാടിനെ കൊള്ളയടിക്കുന്ന അനീതിക്കെതിരെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ പിന്തുണയോടെയാണ് ടോൾ പ്ലാസ ഉപരോധ സമരം നടന്നത്.സർവീസ് റോഡുകളും മേൽപ്പാലങ്ങളും അടിയന്തരമായി പൂർത്തീകരിക്കുക, സ്ട്രീറ്റ് ലൈറ്റുകളും സൈൻബോർഡുകളും കൃത്യമായി സ്ഥാപിക്കുക, കോട്ടപ്പുറം–ചേറ്റുവ പാലങ്ങളുടെയും മറ്റ് അനുബന്ധ റോഡ് നിർമാണങ്ങളുടെയും പണി പൂർത്തീകരിക്കുക, തദ്ദേശവാസികൾക്ക് സൗജന്യ ടോൾ പാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്.സമരം കുസുമം ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. അനിൽ പുളിക്കൻ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് സ്വാഗതം പറഞ്ഞു. പി എൻ പ്രൊവിന്റ്,സി. ജെ. പോൾസൺ,കെ കെ . ഷാജഹാൻ,കെ ബി അനിൽകുമാർ,എം എസ് ഭാസ്കരൻ,വി ഡി സന്ദീപ് കെ വി സിജിത്ത് ബിന്ദു പ്രദീപ് ഖിത്സ തിലകൻ, സുമന ജോഷി, എന്നിവർ പ്രസംഗിച്ചു. ടോൾ പ്ലാസയിലേക്കുള്ള മാർച്ച് നേതൃത്വം നൽകിയത് ജനപ്രതിനിധികളായ പി സി മണികണ്ഠൻ,ഷോല മഹേഷ്, സുബില പ്രസാദ്, നിഷ ഉണ്ണികൃഷ്ണൻ, സീന ഉണ്ണികൃഷ്ണൻ,സിന്ധു സിദ്ധപ്രസാദ്, ഏ എൻ സിദ്ധപ്രസാദ്, പി എസ് പി നസീർ, അനീഷ്,ശ്രീദേവി ഷണ്മുഖൻ,ശ്രീവിദ്യ ചെമ്പി പറമ്പിൽ, സി ആർ രാജൻ, സി വി വികാസ്, ജോസ് താടിക്കാരൻ,രമ്യ അനിൽകുമാർ, ഇ രമേശൻ,ഉസ്മാൻ അന്തിക്കാട്,മെഹബൂബ് തളിക്കുളം, , സുധി ആലക്കൽ, ബിജീഷ് പന്നിപ്പുലത്ത്, ഫസൽ പി എ, സുമിത സജു, ഹസീന താജു, സന്ധ്യാ ഷാജി, ബിഷ സത്യൻ,എന്നിവർ നേതൃത്വം നൽകി. തുടർന്ന് പോലീസ് ബാരിക്കേഡുകൾ മറികടന്ന് കൊണ്ട് ടോൾ പ്ലാസയുടെ മുന്നിലേക്ക് നീങ്ങുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലംപ്രയോഗിച്ചിട്ടും അറസ്റ്റിനു വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് ജലപീരങ്കി പ്രയോഗം നടത്തി കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ രതീഷ് കുമാർ, വലപ്പാട് സിഐ പത്മരാജൻ,വലപ്പാട് എസ്ഐ സി ആർ മൗഷ്മി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജലപീരങ്കി പ്രയോഗത്തിൽ നിരവധിപേർ കുഴഞ്ഞുവീണു പരിക്കേറ്റു. കുസുമം ജോസഫ്ടീച്ചർ, അനിൽ പുളിക്കൻ ഉണ്ണികൃഷ്ണൻതൈപ്പറമ്പത്ത് സി ആർ രാജൻ, മിഷോ ഹർഷൻ, ഇസ്മയിൽ അറക്കൽ, ഹുസൈൻ പുതിയവീട്ടിൽ രമേശ് പള്ളത്ത്, ഫാത്തിമ സലീം തുടങ്ങി 200ലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close