ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്‌

സ്പോർട്സ് കൗൺസിൽ അംഗീകൃത 47-ാമത് തൃശ്ശൂർ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് തൃപ്രയാറിൽ തുടക്കമായി​.

തൃപ്രയാർ: സ്പോർട്സ് കൗൺസിൽ അംഗീകൃത 47-ാമത് തൃശ്ശൂർ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്ജ്വല തുടക്കം. തൃശ്ശൂർ ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച ഈ കായിക മാമാങ്കത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്.​തൃശ്ശൂർ ജില്ലാ കരാട്ടെ ദോ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് സി.ജി. സി.പി. അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങ് വലപ്പാട് എസ്.എച്ച്.ഒ ശ്രീമതി മൗഷമി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ കരാട്ടെ ദോ അസോസിയേഷൻ സെക്രട്ടറി സെൻസെയ് ആര്യ സുരേന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സെൻസെയ് ജംഷിദ് ആർ.എം., ജോയിന്റ് സെക്രട്ടറിമാരായ സെൻസെയ് മുകേഷ് പി.ജെ., സെൻസെയ് സുനിൽ പി.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ സെൻസെയ് ശിവജി കെ.ജെ. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.​രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾ വരാനിരിക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുമെന്ന് സംഘാടകർ അറിയിച്ചു. കനത്ത സുരക്ഷയിലും ചിട്ടയായ സംഘാടനത്തിലുമാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close