ഗ്രാമ വാർത്ത.ചരമം
വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിമുതൽ വീട്ടിൽ നിന്നും കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി സമീപത്തെ കുളത്തിൽ കുട്ടി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആന്റണി. മാള പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



