ഗ്രാമ വാർത്ത.

നട്ടിക പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്ത് 2026 ലെ കേരളോത്സവത്തിന് തുടക്കമായി. നാട്ടിക എസ് എൻ കോളേജ് ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വലപ്പാട് പോലീസ് എസ് എച്ച് ഒ മൗഷമി സി.ആർ പഞ്ചായത്ത് പ്രസിഡന്റ്മായി പഞ്ചഗുസ്തി മത്സരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു ,വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് ,മെമ്പർമാരായ സജിനി ഉണ്ണിയാരം പുരയ്ക്കൽ ,പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സിന്ധു സിദ്ധപ്രസാദ് ,ടി സി ഉണ്ണികൃഷ്ണനൻ ,കെ കെ സന്തോഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നിധിൻ സി എൻ ,പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രജീഷ് ജനൻ,വിദ്യ ജി ബി ,സിന്ധു എ എസ് ,പിങ്ക് രാജു ,കുമാരി സി എ ,ഷൈനി ,രമ്യ കെ ബി ,തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 25 ഞായറാഴ്ച കലാ മത്സരങ്ങൾ പഞ്ചായത്ത് ഹാളിലും ,നവംബർ 7 ന് ക്രിക്കറ്റ് ,നവംബർ 8 ന് ഫുട്ബോൾ എന്നീ മത്സരങ്ങൾ എസ് എൻ കോളേജ് ഗ്രൗണ്ടിലും ,അന്നെ ദിവസങ്ങളിൽ വൈകീട്ട് 6 മണി മുതൽ ഷട്ടിൽ മത്സരങ്ങൾ എസ് ജെ സ്റ്റേഡിയത്തിലും ,നവംബർ 9 ന് രാവിലെ 7 മണി മുതൽ നീന്തൽ മത്സരങ്ങൾ മണപ്പുറം അക്വാ കോർട്ടിലും മത്സരങ്ങൾ
നടക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close