#ജീവിതവിജയത്തിലേക്ക്… ഒറ്റച്ചില്ല കായ്ക്കാറില്ല. പൂമ്പാറ്റയൊന്ന് പുമ്പൊടിയിൽ ഉമ്മവെയ്ക്കുംവരെ… ആ ചിരിച്ച മുഖം തനിച്ചിരിക്കുമ്പോൾ കൊതിച്ചുപോകുന്നുവെന്നതാണ് നിത്യകവിത പ്രപഞ്ചം ഇണകളുടെ സമ്മേളനമാണ് പ്രണയത്തെ വിശ്വസിക്കരുത് വിഷാദത്തെ വിരുന്ന് വിളിക്കരുത്, ദുഃഖം മരണമാണ് തെറ്റ് ചെയ്യാനുറച്ചവരുടെ മനസ്സിലൊരിക്കലും ദുഃഖമുണ്ടാവില്ലെന്ന വരി മികച്ചതാകുമ്പോൾ അവരെക്കുറിച്ചോർത്ത് ദുഃഖിക്കുന്നവരെ നോക്കി ഉള്ളിൽ സന്തോഷമടയുന്നവരായ് അവരെ നിങ്ങൾ കണ്ടെത്തിയിരിക്കും മനസ്സ് നഷ്ടമാകാതെ ക്ഷമ കൈകൊള്ളുന്നവരിലേക്ക് നോക്കൂ യാഥാർത്യങ്ങളിൽനിന്ന് ജീവിതം കരുപ്പിടിപ്പിച്ചെടുത്തവർ തിരഞ്ഞെടുക്കുന്നവയിൽ തൃപ്തി നേടുന്ന ജീവിതവിജയമാണത്…! ജലീൽ കൽപകഞ്ചേരി