ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് തുടക്കം കുറിച്ച് .ഏകാദശി .നിറമാലക്ക് തിരി തെളിഞ്ഞു

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് തുടക്കം കുറിച്ച് ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു. ഇന്ന് ദേവസ്വം മാനേജരുടെ നിറമാലയായിരുന്നു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ വിളക്ക് തെളിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ K.സുനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർ M. മനോജ് കുമാർ, ക്ഷേത്രം മാനേജർ മനോജ്.കെ.നായർ, സനാതന ധർമ്മ പാഠശാല പ്രസിഡണ്ട് P. മണിമണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു. നിറമാലയോടനുബന്ധിച്ച് തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവുമുണ്ടായിരുന്നു. നാളെ ക്ഷേത്രം മേൽശാന്തിയുടേയും, മറ്റന്നാൾ തൃക്കോൽ ശാന്തിയുടേയും, ഞായറാഴ്ച ക്ഷേത്ര ജീവനക്കാരുടേയും വഴിവാടായാണ് നിറമാല. തുടർന്ന് വിവിധ വ്യക്തികളുടേയും, സ്ഥാപനങ്ങളുടേയും, സംഘടനകളുടേയും നിറമാല ദശമി വരെ ഉണ്ടായിരിക്കും. ഡിസംബർ 15 നാണ് പ്രസിദ്ധമായ തൃപ്രയാർ ഏകാദശി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close