ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റിനു പുതിയ ഹെൽപ്‌ ഡെയ്ക്

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റിനു പുതിയ ഹെൽപ്‌ ഡെയ്ക്

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ സേവനത്തിനും തീര സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി തളിക്കുളം പഞ്ചായത്ത്‌ കേന്ദ്രികരിച്ച് ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ ഹെല്പ് ഡെസ്ക് ആരംഭിക്കുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഐ. സജിത ഹെല്പ് ഡെസ്കിന്റെ ഔദ്യോഗിക്ക ഉത്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം ഹെൽപ്‌ ഡെസ്കിലേക്ക് ആവശ്യമായ ലാപ്ടോപ് മൾട്ടി പർപസ് പ്രിന്റർ, ups നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്ന് കൈമാറി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഹെൽപ്‌ ഡെസ്‌ക്കിലെക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി പഞ്ചായത്ത്‌ 80,000 രൂപയാണ് ചെലവഴിച്ചത്. തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനത്തിനായ് നിയമിച്ച സാഗർമിത്ര മുഖാന്തരം ആണ് ഈ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തികുക. തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊയൊഴിലാളികൾക് അവരുടെ പ്രവർത്തന മേഖലയുടെ സേവനങ്ങൾക്കായി കിലോ മീറ്ററുകൾക്കപ്പുറമുള്ള നാട്ടികയിലുള്ള മത്സ്യഭവന ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം പരിഹരിക്കാനായിയാണ് തളിക്കുളം പഞ്ചായത്ത്‌ കേന്ദ്രികരിച്ച ഈ ഹെൽപ്‌ഡെസ്‌ക്കുകൾ ആരംഭിച്ചത്. ഈ ഹെല്പ് ഡെസ്ക് മുഖാന്തരം മത്സ്യത്തൊഴിലാളികൾക് പഞ്ചായത്തിലെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും വിവിധ പദ്ധതികളുടെ അപേക്ഷ സമർപണ്ണത്തിനൊപ്പം പദ്ധതികളുടെ ഗുണഭോക്ത വിഹിതം അടവാകാവുന്നതാണ്.
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ ഷിജി സി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാഗർമിത്ര പ്രഭിത വി ബി ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close