ഗ്രാമ വാർത്ത.വിദ്യാഭ്യാസം
നാട്ടിക നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ.CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

തൃപ്രയാർ – CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാട്ടിക നാലാം വാർഡിലെ വിദ്യാർത്ഥികളെ നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.അഡ്വ സുനിൽ ലാലൂർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. റാനിഷ് കെ രാമൻ, ശ്രീദേവി സദാനന്ദൻ ,സരോജിനി പേരോത്ത് ,പുഷ്‌പ്പാങ്ങധൻ ഞായക്കാട്ട് ,രഘുനാദ് നായരുശേരി ,സത്യഭാമ രാമൻ ,സുനി അറക്കൽ ,സുനില ഗോപാലകൃഷ്ണൻ ,ശ്രീജ മൂവീസ് ,ശ്രീദേവി മിഥുൻ , രശ്മി എന്നിവർ സന്നിഹിദരായിരുന്നു.ദിയദത്ത് എ എസ്, വേദ വി പി, ദേവിന മിഥുൻ ,റിയ മൂവീസ് എന്നീ വിദ്യാർത്ഥികളെയാണ് അദരിച്ചത്.



