ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാലസഭ കുട്ടികൾക്ക്.festeva 2026 ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാലസഭ കുട്ടികൾക്ക് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ festeva 2026 ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീബ അജയ്കൃഷ്ണൻ നിർവഹിച്ചു. CDS ചെയർപേഴ്സൺ ഹണിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു . സ്വാഗതം വൈസ് ചെയർപേഴ്സൺ രാജി കൃഷ്ണൻകുട്ടി പറഞ്ഞു. മെമ്പർ സെക്രട്ടറി മനോജ് കുമാർ ആശംസകൾ അറിയിച്ചു സിന്ധു,സീനത്ത്,സബിത ,താഹിറ ,ഉഷ,സ്വാതി എന്നി CDS മെമ്പർമാരും അകൗണ്ടൻ്റ് ദിവ്യ സി.പി പങ്കെടുത്തു.ആർ.പി നീതുസുരേന്ദ്രൻ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി. സീനത്ത് നന്ദി പറഞ്ഞു. പരിശീലനം. മെയ് 31ന് അവസാനിക്കും



