ഗ്രാമ വാർത്ത.

വറുതിക്കിടയിൽ ആശ്വാസവുമായി എം.എ യൂസഫലി; നാട്ടികയിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾവിതരണം ചെയ്തു

  • എം.എ യൂസഫലിയുടെ ഇടപെടലിന് നന്ദി രേഖപ്പെടുത്തി
    ​ഗീതാ ​ഗോപി എം.എൽ.എ

തൃപ്രയാർ(തൃശ്ശൂർ): ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക് തുടങ്ങിയതോടെ ദുരിതത്തിലായ നാട്ടികയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കാലവർഷവും ട്രോളിങ് നിരോധനനവും തുടങ്ങിയതോടെ വറുതിയിലായ മത്സ്യബന്ധന തൊഴിലാളി കുടുംബം​ഗങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തിയാണ് എം.എ. യൂസഫലി സഹായവുമായി എത്തിയത്. അരിയും പലവഞ്ജന സാധനങ്ങളും ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് മത്സ്യത്തൊഴിലാളികൾക്കായിക്ക് വിതരണം ചെയ്തത്.
നാട്ടിക ബീച്ചിൽ നടന്ന ചടങ്ങിൽ ഗീതാ​ഗോപി എം.എൽ.എ ​ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
വറുതി കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ച യൂസഫലിയുടെ പിന്തുണയ്ക്ക് ​എം.എൽ.എ നന്ദി രേഖപ്പെടുത്തി. കാലങ്ങളായി എം.എ യൂസഫലി ജന്മനാട്ടിലെ നാട്ടുകാർക്കായി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സ​ഹായ പ്രവർത്തനങ്ങൾ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ​ഗീതാ ​ഗോപി കൂട്ടിച്ചേർത്തു.
നാട്ടിക ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം സിദ്ദിഖ്, വാർഡ് അംഗം സിനി രാജീവ് , ലുലു ഗ്രൂപ്പ് സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , കൊടിയമ്പുഴ ദേവസ്വം സെക്രട്ടറി കെ.പി നാരായണൻ,
മത്സ്യബന്ധന തൊഴിലാളികളി പ്രതിനിധി സുബൈർ നാട്ടിക എന്നിവർ പ്രസം​ഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close